കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയും

ഡൽഹിയിൽ അതിഷിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി
kejriwal
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി രാജ്യ സഭ എംപി സഞ്ജയ് സിങ് അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും കെജ്‌രിവാൾ ഉപേക്ഷിക്കുമെന്നും സഞ്ജയ് സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ അതിഷിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി

രാജി സമർപ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയ്ക്കുളള സുരക്ഷ, സൗകര്യങ്ങൾ ഉൾപ്പെടെയുളളവ ഉപേക്ഷിച്ച് ജനങ്ങൾക്കിടയിൽ സാധാരണക്കാരാനായി ജീവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഞാൻ ആറ് മാസം ജയിലിൽ ആയിരുന്നപ്പോൾ ദൈവം എന്നെ സംരക്ഷിച്ചു ഇനിയും ദൈവം തന്നെ സംരക്ഷിക്കുമെന്ന് കെജരിവാൾ പറഞ്ഞതായി സഞ്ജയ് സിങ് അറിയിച്ചു. കെജ്‌രിവാൾ എവിടേക്കാണ് താമസം മാറുകയെന്നതിൽ ഇനിയും വ്യക്തതയായിട്ടില്ല.

Trending

No stories found.

Latest News

No stories found.