കെജ്‌രിവാളിന്‍റെ ജാമ്യഹർജി ഡൽഹി കോടതി ജൂൺ 19ന് പരിഗണിക്കും

മെഡിക്കൽ ബോർഡിന്‍റെ വിഡിയോ കോൺഫറൻസിൽ ഭാര്യ സുനിതയ്ക്കു കൂടി പങ്കെടുക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയിൽ കോടതി ജയിൽ അധികൃതരുടെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ arvind kejriwal - file
Updated on

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽ‌കിയ ജാമ്യഹർജി ഡൽഹി കോടതി ജൂൺ 19ന് പരിഗണിക്കും. ഹർജിയിൽ മറുപടി നൽകാൻ ഇഡി സമയം നീട്ടി ചോദിച്ച സാഹചര്യത്തിൽ കേസ് 19ന് പരിഗണിക്കാമെന്ന് അഡീഷണൽ സെഷൻസ് ഡജ്ഡി മുകേഷ് കുമാർ വ്യക്തമാക്കിയത്.

കെജ്‌‌രിവാളിന്‍റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ വിഡിയോ കോൺഫറൻസിൽ ഭാര്യ സുനിതയ്ക്കു കൂടി പങ്കെടുക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയിൽ കോടതി ജയിൽ അധികൃതരുടെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ശനിയാഴ്ച തീരുമാനമറിയിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com