"കേരളം ബിജെപിക്ക് അവസരം നൽകും"; ജനങ്ങൾക്ക് വിശ്വാസമേറുന്നുവെന്ന് പ്രധാനമന്ത്രി മോദി

നിതിൻ നബീൽ ബിജെപി പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പരാമർശം.
kerala will give a chance to BJP, says modi

പ്രധാനമന്ത്രി മോദി

file photo

Updated on

ന്യൂഡൽഹി: കേരളത്തിലെ വോട്ടർമാർ ബിജെപിക്ക് അവസരം നൽകുമെന്ന് കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതിൻ നബീൽ ബിജെപി പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പരാമർശം. ബിജെപിയിൽ പൊതുജനങ്ങൾക്ക് വിശ്വാസം വർധിക്കുന്നതിന്‍റെ പ്രതിഫലമാണ് കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശതെരഞ്ഞെടുപ്പുകളിൽ ലഭിച്ച വിജയം.

കേരളീയർ തീർച്ചയായും ബിജെപിക്ക് അവസരം നൽകും. നിലവിൽ ബിജെപിക്ക് കേരളത്തിൽ നൂറിൽ അധികം കൗൺസിലർമാരുണ്ട്.

തിരുവനന്തപുരത്ത് 45 വർഷമായി തുടർന്നിരുന്ന ഇടതു ഭരണമാണ് അവസാനിച്ചത്. അധികാരത്തെ ആനന്ദിക്കാനുള്ള മാർഗമായല്ല, സേവനത്തിനുള്ള മാർഗമായാണ് ബിജെപി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com