എയർ ഇന്ത്യയിൽ ഈ ദിവസങ്ങളിൽ യാത്ര ചെയ്യരുത്!! ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി

കഴിഞ്ഞ വർഷവും പന്നൂൻ സമാനമായ ഭീഷണി നൽകിയിരുന്നു
Khalistani terrorist Pannuns threat to Air India passengers
ഗുര്‍പത്‌വന്ത് സിങ് പന്നൂൻ
Updated on

ന്യൂഡൽഹി: എയർ ഇന്ത്യയിക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നൂൻ. യാത്രക്കാരോട് നവംബർ ഒന്നുമുതൽ 19 വരെ എ‍യർ ഇന്ത്യയിൽ യാത്രചെയ്യരുതെന്ന് പന്നൂൻ മുന്നറിയിപ്പു നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇന്ത്യയിലെ സിഖ് വംശഹത്യയുടെ 40-ാം വാർഷികവുമായി ബന്ധപ്പെട്ട് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ തലവൻ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ പന്നൂൻ നൽകുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷവും പന്നൂൻ സമാനമായ ഭീഷണി നൽകിയിരുന്നതായി റിപ്പോർട്ട് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com