സഖ്യം 295 സീറ്റ് നേടി അധികാരത്തിലേറും: ഇന്ത്യ മുന്നണി

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ തൃണമൂൽ കോൺഗ്രസിൽ നിന്നാരും പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.
സഖ്യം  295 സീറ്റ് നേടി അധികാരത്തിലേറും: ഇന്ത്യ മുന്നണി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിനു ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ "ഇന്ത്യ' മുന്നണി നേതാക്കൾ യോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്ന തൃണമൂൽ കോൺഗ്രസും പിഡിപിയും വിട്ടുനിന്നു. കോൺഗ്രസിനെ കൂടാതെ എസ്പി, സിപിഎം, സിപിഐ, ജെഎംഎം, എഎപി, ആർജെഡി, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ) തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. 295 സീറ്റ് നേടി സഖ്യം അധികാരത്തിൽ വരുമെന്നു യോഗത്തിനുശേഷം ഖാർഗെ അവകാശപ്പെട്ടു. കോൺഗ്രസിന് 128 സീറ്റുകൾ വരെ ഉറപ്പാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അവസാന ഘട്ടം വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കായിരുന്നു യോഗം. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ തൃണമൂൽ കോൺഗ്രസിൽ നിന്നാരും പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ നേത്ര ശസ്ത്രക്രിയ നടക്കുന്നതിനാലാണു പങ്കെടുക്കാത്തതെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ ശരദ് പവാർ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അനിൽ ദേശായി, അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മാൻ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ചംപായ് സോറൻ, കൽപ്പന സോറൻ, ഫറൂഖ് അബ്ദുള്ള, മുകേഷ് സഹാനി, ടി.ആർ. ബാലു, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവർ യോഗത്തിനെത്തി. ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാണു കോൺഗ്രസിനെ പ്രതിനിധാനം ചെയ്തത്. ജൂൺ നാലിനു രാജ്യത്തു പുതിയ പ്രഭാതത്തിനു തുടക്കമിടുമെന്നു നേതാക്കൾ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com