പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് കർണാടക

നൂറിലേറെ സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണ കഴിഞ്ഞ 27നാണു രാജ്യം വിട്ടത്.
പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ

ബംഗളൂരു: ലൈംഗികാരോപണത്തെത്തുടർന്നു രാജ്യം വിട്ട ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നു കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തു നൽകിയെന്നു കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.

നൂറിലേറെ സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണ കഴിഞ്ഞ 27നാണു രാജ്യം വിട്ടത്. ഹാസനിൽ ജെഡിഎസിന്‍റെ സിറ്റിങ് എംപിയും സ്ഥാനാർഥിയുമാണ് മുപ്പത്തിമൂന്നുകാരനായ പ്രജ്വൽ. ഇവിടെ വോട്ടെടുപ്പു നടന്നതിനു പിന്നാലെയായിരുന്നു ജർമനിയിലേക്കു കടന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com