രാവണനൊപ്പം 'പാറ്റ'യുടെ കോലവും കത്തിക്കും; ഒരുക്കുന്നത് 30 അടി ഉയരമുള്ള പാറ്റയെ

മാലിന്യത്തെപ്രതിനിധീകരിക്കുന്ന ജീവിയാണ് പാറ്റയെന്നും കമ്മിറ്റി പ്രസിഡന്‍റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ പറയുന്നു
 an effigy of a cockroach will also be burnt; a 30-foot-long cockroach is being prepared

രാവണനൊപ്പം 'പാറ്റ'യുടെ കോലവും കത്തിക്കും;

Updated on: 

ഡൽഹി: ഡൽഹി രാംലീല മൈതാനത്തെ ദശറ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ കൂറ്റൻ പാറ്റയുടെ കോലവും കത്തിക്കും. തിന്മക്കെതിരേ നന്മയുടെ വിജയത്തെ പ്രതീകാത്മകമായി പ്രദർശിപ്പിക്കാനായി രാവണൻ, മേഘനാഥൻ, കുംഭകർണൻ എന്നിവരുടെ കോലങ്ങൾ കത്തിക്കാറുണ്ട്.

അതിനൊപ്പമാണ് അസുര ഗണത്തിലെ അംഗം എന്ന നിലയിൽ 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കുകയെന്ന് ശ്രീ കേശവ് രാം ലീല കമ്മിറ്റി വ്യക്തമാക്കി. മാലിന്യത്തെയും വൃത്തികേടിനെയും പ്രതിനിധീകരിക്കുന്ന ജീവിയാണ് പാറ്റയെന്നും കമ്മിറ്റി പ്രസിഡന്‍റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യ തലസ്ഥാനത്ത് പ്രതിഷേധപരിപാടികൾ നടത്തുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com