"അമ്മൂമ്മ മരിച്ച വിവരം പോലും അറിയിക്കാനായില്ല", അഭിജീത് ഉൾപ്പടെയുള്ള നേതാക്കളേക്കുറിച്ച് അറിവില്ലെന്ന് സിജെപി

അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാംക എന്നിവർ വ്യത്യസ്ത രഹസ്യകേന്ദ്രങ്ങളിലാണ്
leaders are in secret detention; cjp

"അമ്മൂമ്മ മരിച്ച വിവരം പോലും അറിയിക്കാനായില്ല", അഭിജീത് ഉൾപ്പടെയുള്ള നേതാക്കളേക്കുറിച്ച് അറിവില്ലെന്ന് സിജെപി

Updated on: 

ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാർട്ടി നേതാക്കളെക്കുറിച്ച് വിവരമില്ലെന്ന് സിജെപി. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാംക എന്നിവരുടെ കസ്റ്റഡിയെ സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് സിജെപി വക്താക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേതാക്കളുടെ കസ്റ്റഡി സംബന്ധിച്ച് പൊലീസ് ഒരു വിവരവും നൽകുന്നില്ല. മൂന്നു പേരും മൂന്ന് വ്യത്യസ്ത രഹസ്യകേന്ദ്രങ്ങളിലാണെന്നും അവർ വ്യക്തമാക്കി.

അഭിജീത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ടുപോയതാണ്. അദ്ദേഹത്തിന്‍റെ അമ്മൂമ്മ മരിച്ചെന്ന വാർത്ത പോലും അറിയിക്കാനായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് പാർട്ടിയുടെ പുതിയ ദേശീയ ഓർഗനൈസേഷൻ ഇൻ ചാർജ് അജിങ്ക്യ ഷിൻഡെ പറഞ്ഞു. സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ ഉൾപ്പടെയുള്ള പ്രധാന നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് ഷിൻഡെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. പ്രതിഷേധക്കാരോട് ജന്തർമന്തറിലേക്ക് വരാൻ ഷിൻഡെ ആഹ്വാനം ചെയ്തു.

അതിനിടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരടക്കം 3000 പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോണാട്ട് പ്ലേസ് ഇന്നർ സർക്കിളിൽ വൈകിട്ട് അഞ്ച് മണിയോടെ വീണ്ടും വിദ്യാർഥി പ്രതിഷേധമുണ്ടായി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്ര സേനയടക്കം വലിച്ചിഴച്ചാണ് മാറ്റിയത്.

logo
Metro Vaartha
www.metrovaartha.com