ഇടതുപാർട്ടികളും വിസികെയും ഒപ്പം, 118 തൊട്ട് വിജയ്; വീണ്ടും ഗവർണറെ കാണും

വിജയ് മുൻപ് രണ്ട് തവണ ഗവർണറെ കണ്ടപ്പോഴും, 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനു ക്ഷണിക്കാനാവില്ലെന്നായിരുന്നു മറുപടി
Left parties and VCs join hands, Vijay reaches 118; will meet the Governor again

വിജയ്

Updated on

ന്യൂഡൽഹി: ഇടതു പാർട്ടികളും വിസികെയും പിന്തുണ ഉറപ്പു നൽകിയതോടെ കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി വിജയ് വീണ്ടും ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഇതിനു മുൻപ് രണ്ട് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും 118 എംഎൽഎമാർ പിന്തുണയ്ക്കുന്നുവെന്ന കത്ത് ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഗവർണർ.

വിജയ് മത്സരിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളിലാണ് ഇത്തവണ ടിവികെ വിജയിച്ചത്. ഒരു സീറ്റിൽ നിന്ന് വിജയ് രാജി വച്ചാൽ അവശേഷിക്കുന്നത് 107 സീറ്റുകൾ. അഞ്ച് സീറ്റുകളുള്ള കോൺഗ്രസും രണ്ടു സീറ്റുകൾ വീതമുള്ള സിപിഎം, സിപിഐ, വിസികെ എന്നിവരും പിന്തുണ നൽകിയതോടെയാണ് വിജയ് കേവലഭൂരിപക്ഷം തൊട്ടിരിക്കുന്നത്.

വിജയ് ഗവർണറെ കാണുന്നതിനു മുൻപായി പിന്തുണയ്ക്കുന്ന കക്ഷികൾ വാർത്താസമ്മേളനം നടത്തും. വർഷങ്ങളായി ഡിഎംകെക്ക് നൽകിയ പിന്തുണ പിൻവലിച്ചാണ് കോൺഗ്രസ് ടിവികെക്ക് പിന്തുണ നൽകിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com