വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു

ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു
legendary photojournalist raghu rai dies

രഘു റായ്

Updated on

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസറിനെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡൽഹിയിൽ ഞായറാഴ്ച ലോധി മൈതാനത്ത് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകർത്തിയെടുത്ത പ്രതിഭയാണു രഘു റായ്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്‍റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം' എന്നചിത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.

logo
Metro Vaartha
www.metrovaartha.com