'പാസ്പോർട്ടും ലൈസൻസും റദ്ദാക്കും'; വഴിയിൽ നിസ്കരിക്കുന്നതിനെതിരേ യുപി പൊലീസ്

പാസ്പോർട്ടും ലൈസൻസും ഒരു തവണ റദ്ദാക്കിയാൽ പിന്നീട് കോടതിയിൽ നിന്ന് എൻഒസി ലഭിച്ചാൽ മാത്രമേ വീണ്ടും അപേക്ഷിക്കാൻ സാധിക്കൂ.
Licence and passports will be cancell, meerut police against namaz on Roads

'പാസ്പോർട്ടും ലൈസൻസും റദ്ദാക്കും'; വഴിയിൽ നിസ്കരിക്കുന്നതിനെതിരേ യുപി പൊലീസ്

Updated on

മീററ്റ്: പൊതു വഴിയിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ലൈസൻസും റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് പൊലീസ്. ഈദ് ഉൽ ഫിത്തറിനു മുന്നോടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പള്ളികളിലോ ഈദ്ഗാഹുകളിലോ മാത്രം നിസ്കരിക്കുക. പൊതുവഴികളിൽ നിസ്കരിക്കുന്നവർക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും മീററ്റ് പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് വ്യക്തമാക്കി.

പാസ്പോർട്ടും ലൈസൻസും ഒരു തവണ റദ്ദാക്കിയാൽ പിന്നീട് കോടതിയിൽ നിന്ന് എൻഒസി ലഭിച്ചാൽ മാത്രമേ വീണ്ടും അപേക്ഷിക്കാൻ സാധിക്കൂ.

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമിക്കുന്നവർക്കെതിരേയും കേസെടുക്കും. മുൻകരുതൽ എന്ന നിലയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ളവരെ മീററ്റിൽ വിന്യസിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com