അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും

ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും

ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മഹാരാഷ്‌ട്ര, ബിഹാർ, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ലഡാഖ്, ഒഡീഷ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്.

ഒഡീഷയിൽ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. 695 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ലോക്സഭയിലേക്കു മത്സരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ് (ലക്നൗ), സ്മൃതി ഇറാനി (അമേഠി), പീയൂഷ് ഗോയൽ (മുംബൈ നോർത്ത്). രാഹുൽ ഗാന്ധി (റായ്ബറേലി), ചിരാഗ് പാസ്വാൻ (ഹാജിപ്പുർ) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

Trending

No stories found.

Latest News

No stories found.