ലോട്ടെ ചോക്കോ പൈ അപകടകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; വിപണിയിൽ നിന്ന് പിൻ‌വലിക്കാൻ നിർദേശം

ഇത് കുട്ടികള്‍ക്ക് വളരെ ദോഷം ചെയ്യുമെന്നും മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിശോധനയിൽ വ്യക്തമാക്കുന്നു
lotte choco pie-health-warning authorities order batch recall

ലോട്ടെ ചോക്കോ പൈ അപകടകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; വിപണിയിൽ നിന്ന് പിൻ‌വലിച്ചാൻ നിർദേശം

Updated on

ജനപ്രിയ ലഘുഭക്ഷണങ്ങളിലൊന്നായ ലോട്ടെ ചോക്കോ പൈ കഴിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ഹാനികരമായ അളവില്‍ പ്രെസര്‍വേറ്റീവ്സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നൽകിയത്.

ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്ന് ശേഖരിച്ച പായ്ക്കിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മനുഷ്യശരീരത്തിന് അനുവദനീയമായതിലും കൂടുതൽ അളവ് പ്രെസർവേറ്റീവ്സ് ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ 2026 ഏപ്രിൽ 10 ന് നിർമിച്ച NM10DC2 എന്ന ബാച്ചാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നതാണ്. രാജ്യമെങ്ങും വിതരണം ചെയ്ത ഈ ബാച്ച് തിരികെ വിളിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതായും ഭഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ജൂലൈ 21നാണ് സാംപിള്‍ പരിശോധനയ്ക്കായി അയച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഫലം പുറത്തുവന്നത്.

ഈ ബാച്ചിലുള്ള ഉല്‍പ്പന്നം വില്‍ക്കരുതെന്ന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും ഹോള്‍സെയില്‍–റീട്ടെയില്‍ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ ബാച്ച് തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലുള്ള കമ്പനി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്. ഈ ബാച്ചിലുള്ള ലോട്ടെ ചോക്കോ പൈ ഇനി വിൽക്കുന്നത് കണ്ടാൽ കർശന നടപടിയുണ്ടാവുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com