ഡൽഹി സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം

സ്കൂളിന്‍റെ മതിലും അടുത്തുള്ള ചില കടകളും ഒരു കാറും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്.
Loud blast heard near CRPF school in Delhi's Rohini; fire trucks, bomb squad, police rush to spot
ഡൽഹി സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം
Updated on

ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം ഉഗ്ര സ്ഫോടനം. ഞായറാഴ്ച രാവിലെ 7.50നാണ് സംഭവം. സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർ‌ട്ട്. ബോംബ് സ്ക്വാഡും പൊലീസും ഫൊറൻസിക് സംഘവും പ്രദേശത്തെത്തിയിട്ടുണ്ട്.

സ്കൂളിന്‍റെ മതിലും അടുത്തുള്ള ചില കടകളും ഒരു കാറും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. ക്രൂഡ് ബോംബ് സ്ഫോടനമാണോ നടന്നതെന്നതിൽ അന്വേഷണം നടക്കുകയാണ്.

പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്‍റെ നീക്കം .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com