പാചകവാതക പ്രതിസന്ധി: ഉപഭോക്താവിൽ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടൽ

ബെംഗളൂരുവിലെ മിസ്റ്റർ ആന്ധ്രാ ഹോട്ടലിലാണ് ഉപഭ‍ോക്താവിൽ നിന്നും അമിത തുക ഈടാക്കിയത്
lpg crisis bengaluru hotel add gas charge to customer bill

പാചകവാതക പ്രതിസന്ധി: ഉപഭ‍്യോക്താവിൽ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടൽ

representative image- google gemini

Updated on

ബെംഗളൂരു: പാചകവാതക പ്രതിസന്ധി അതിരൂക്ഷമായതോടെ ഉപഭ‍ോക്താവിൽ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടൽ. ബെംഗളൂരുവിലെ മിസ്റ്റർ ആന്ധ്രാ ഹോട്ടലിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിയച്ചയാൾ തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഹോട്ടൽ ബിൽ പങ്കുവച്ചിരുന്നു. ഇതോടെ സംഭവം സോഷ‍്യൽ മീഡിയകളിൽ വ‍്യാപക ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

പാചകവാതക പ്രതിസന്ധി മൂലം 30 രൂപയാണ് ഉപഭ‍ോക്താവിൽ നിന്നും അമിതമായി ഈടാക്കിയത്. ഉപഭ‍ോക്താക്കളുമായുള്ള സുതാര‍്യത നിലനിർത്തുന്നതിനാണ് നിരക്ക് ഈടാക്കിയതെന്നാണ് ഹോട്ടൽ മാനേജറുടെ വിശദീകരണം.

കഴിഞ്ഞ നാലു ദിവസമായി എൽപിജി സിലിണ്ടർ ലഭിച്ചിട്ടില്ലെന്നും നിലവിൽ 15 ഓളം ജീവനക്കാർ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് ശമ്പളം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഏറ്റവും വിലയേറിയ ഭക്ഷണത്തിന് 200 രൂപയാണ് വിലയെന്നും അതിനാൽ‌ ഓർഡർ അനുസരിച്ച് 5 മുതൽ 15 രൂപ വരെ മാത്രമെ അധികമായി ചേർക്കുന്നുള്ളൂയെന്നും മാനേജർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com