
പാചകവാതകത്തിന് 50 രൂപ വർധിപ്പിച്ച് കേന്ദ്രം; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വിലയിൽ 50 രൂപയുടെ വർധനവ്. ചൊവ്വാഴ്ച മുതൽ കൂടിയ വില പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുകി അറിയിച്ചു. പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വർധനവ് ബാധകമാണ്.
വില വർധനവ് നിലവിൽ വരുന്നതോടെ 14,2 കിലോ ഗ്രാം വരുന്ന സിലിണ്ടറിന്‍റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി വർധിക്കും.