

മയക്കുമരുന്നിന്‍റെ ലഹരിയിൽ വാഹനമോടിച്ചു; യുവാവിന് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
മുംബൈ: സെയിൽസ് ഗേളിനെ ബലം പ്രയോഗിച്ച് രണ്ട് തവണ ചുംബിച്ച കേസിൽ 34കാരന് ഒരു വർഷം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ച് മുംബൈ സെഷൻസ് കോടതി.മുംബൈയിലെ ബോറിവലി വെസ്റ്റിലുള്ള മോളിൽ വച്ച് 2025ലാണ് സംഭവം. കേസിൽ രണ്ടു മാസം മുൻപാണ് വിചാര പൂർത്തിയായത്. ബിഎൻഎസ് 75 പ്രകാരം ഇതേ പ്രതിക്ക് ഒരു വർഷം സാധാരണ തടവും 500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ബലം പ്രയോഗിച്ച് കുറ്റകരമായി സ്ത്രീത്വത്തെ അപമാനിച്ചുവെന്നത് തെളിയിക്കപ്പെട്ടുവെന്നും കോടതി വിധി പ്രഖ്യാപിച്ചു കൊണ്ട് വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ശീതള പാനീയങ്ങളുടെ കുപ്പിയുമായി കൗണ്ടറിലേക്ക് നടന്നിരുന്ന പെൺകുട്ടിയുടെ അരികിലേക്ക് വന്ന പ്രതി വാഷ് റൂം കാണിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി രണ്ടു തവണ വഴി പറഞ്ഞു കൊടുത്തിട്ടും ഇയാൾ വീണ്ടും അതേ കാര്യം ചോദിച്ചതായും പരാതിയിലുണ്ട്.
പിന്നീട് വാഷ് റൂമിലേക്ക് പോകാൻ ശ്രമിച്ച പ്രതി തിരിച്ചെത്തി പെൺകുട്ടിയെ മുട്ടിയുരുമ്മാൻ ശ്രമിച്ചു. പെൺകുട്ടി നീങ്ങി നിൽക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് ചുംബിച്ചു. താഴേക്കു വീണ പെൺകുട്ടിയെ രണ്ടു തവണ ഇയാൾ ചുംബിച്ചതായാണ് പരാതിയിലുള്ളത്. സമീപത്തുണ്ടായ ജീവനക്കാർ പ്രതിയെ പിടികൂടി പൊലീസിനെ ഏർപ്പിച്ചു. നവംബർ 11ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മോളിലുണ്ടായിരുന്ന സിസിടിലി ദൃശ്യങ്ങൾ തെളിവായും കോടതിയിൽ സമർപ്പിച്ചു. അറിയാതെ വഴുതി വീണപ്പോൾ ചുംബിച്ചു പോയതാണെന്ന യുവാവിന്‍റെ വാദത്തെ കോടതി തള്ളി.