വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

പദ്ധതിയുടെ ഭാഗമായി 5 ലക്ഷം സൈക്കിളുകൾ വിതരണത്തിനായി തയാറാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Madhya Pradesh chief minister announced free bicycle and scooter for students

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

Updated on

ഭോപ്പാൽ: വിദ്യാർഥികൾക്ക് സൈക്കിളുകളും സ്കൂട്ടറുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മ‌ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 6 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികളിൽ സ്കൂളും വീടും തമ്മിൽ രണ്ട് കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ളവർക്കാണ് സൈക്കിളുകൾ നൽകുക. അതിനൊപ്പം 75 ശതമാനത്തിലധികം മാർക്ക് നേടുന്നവർക്ക് ലാപ്ടോപ്പും നൽകും. സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കാണ് സ്കൂട്ടർ നൽകുക.

പദ്ധതിയുടെ ഭാഗമായി 5 ലക്ഷം സൈക്കിളുകൾ വിതരണത്തിനായി തയാറാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് എംബിബിഎസ് പഠനം ഉറപ്പാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ എണ്ണം 50 ആയി ഉയരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com