ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകനായ ടി.മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്.
ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിൻ
Updated on

ചെന്നൈ: സനാതനധർമ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുന്ന പരാമര്‍ശം നടത്താൻ പാടില്ലായിരുന്നെന്നു വ്യക്തമാക്കിക്കൊണ്ടാണു ഹൈക്കോടതി ഉത്തരവ്. മന്ത്രിമാർ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രിക്കെതിരെ ക്വോ വാറന്‍റോ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളിയ കോടതി പറഞ്ഞു.

വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകനായ ടി.മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്.

വിവാദപരാമർശ സമയത്ത് വേദിയിൽ ഉണ്ടായിരുന്ന ദേവസ്വംമന്ത്രി ശേഖർ ബാബു, എ.രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com