
file
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ടുള്ള ഹർജികൾ തള്ളി. ടിവികെ ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതിയാണ് തള്ളിയത്.
അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെയാണ് സിബിഐയ്ക്ക് കൈമാറുന്നതെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും കോടതി പറഞ്ഞു. ദുരന്തത്തിൽ സർക്കാരിനെയും ടിവികെയെയും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ആൾകൂട്ടത്തെ നിയന്ത്രിക്കാതിരുന്നതെന്നും കുടിവെള്ളം, ശുചിമുറി എന്നിവ ഒരുക്കേണ്ടത് പാർട്ടികളാണെന്നും കോടതി കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ ചുമതലയാണ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതെന്നു പറഞ്ഞ കോടതി ആൾകൂട്ടത്തെ നിയന്ത്രിക്കുന്നതിനായി നടപടിയുണ്ടായിരുന്നോയെന്ന് ആരാഞ്ഞു.