പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Mahua moitra approaches court over custody pf pet dog

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

Updated on

ന്യൂഡൽഹി: വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈയും. ഇരുവർക്കും പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ഡൽഹി കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദുമായി മഹുവ മൊയ്ത്ര അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതോടെയാണ് നായയുടെ പേരിൽ കലഹം ആരംഭിച്ചത്. ഹെൻറി തനിക്കു സ്വന്തമാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2023ലാണ് കേസ് ആരംഭിച്ചത്.

വളർത്തുനായയിൽ രണ്ടു പേർക്കും അവകാശമുണ്ടെന്ന് കാണിച്ചാണ് മഹുവ കോടതിയെ സമീപിച്ചത്. എന്നാൽ 40 ദിവസം പ്രായമുള്ളപ്പോൾ മുതൽ ഹെൻറി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയ് ആനന്ദ് പറയുന്നു. കേസിൽ ഡിസംബറിൽ വീണ്ടും വാദം കേൾക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com