വിമാനത്തിലെ ശുചിമുറിയിൽ കയറി പുക വലിച്ചു; മലയാളി അറസ്റ്റിൽ

ശുചിമുറിയിൽ നിന്ന് പുക പുറത്തു വരുന്നതു കണ്ട ജീവനക്കാരാണ് നിയമലംഘനം കണ്ടെത്തിയത്.
Malayali arrested for smoking in aircraft toilet

വിമാനത്തിലെ ശുചിമുറിയിൽ കയറി പുക വലിച്ചു; മലയാളി അറസ്റ്റിൽ

Updated on

മുംബൈ: വിമാനത്തിലെ ശുചിമുറിയിൽ കയറി പുകവലിച്ച മലയാളി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ നുറി ബഹുലേയൻ (34) ആണ് അറസ്റ്റിലായത്. സൗദി അറേബ്യയിലെ ദമാമിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വിമാനത്തിൽ പുകവലിക്കരുതെന്ന നിയമം ലംഘിച്ചു കൊണ്ടാണ് ഇയാൾ പുക വലിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ പാടെ സാഹർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ജൂലൈ 30നാണ് സംഭവം.

ബാഹുലേയൻ പുറത്തിറങ്ങിയതിനു പിന്നാലെ ശുചിമുറിയിൽ നിന്ന് പുക പുറത്തു വരുന്നതു കണ്ട ജീവനക്കാരാണ് നിയമലംഘനം കണ്ടെത്തിയത്.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി നിയമലംഘനം നടത്തിയതായി കുറ്റസമ്മതം നടത്തി. തുടർന്ന് പൈലറ്റിന്‍റെ നിർദേശപ്രകാരമാണ് പൊലീസിന് കൈമാറിയത്. ബിഎൻസ് 125 വകുപ്പ് പ്രകാരം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും അപകടം ഉണ്ടാകുന്ന വിധത്തിൽ പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

logo
Metro Vaartha
www.metrovaartha.com