
ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്
ബംഗളൂരു: ബംഗളൂരുവിലെ കെആർ പുരത്ത് മലയാളി വിദ‍്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളെജിലെ സീനിയർ- ജൂനിയർ വിദ‍്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കോളെജിലെ ഓണാഘോഷത്തിനു പിന്നാലെയായിരുന്നു നടു റോഡിൽ വച്ച് ഏറ്റുമുട്ടലുണ്ടായത്.
വിദ‍്യാർഥികളിൽ നിന്നും പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങിയതിനാലാണ് കേസ് ഒഴിവായത്. കോളെജ് അധികൃതരുടെ അഭ‍്യർഥനയെ തുടർന്നാണ് കേസ് ഒഴിവാക്കിയതെന്നാണ് വിവരം.