സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതിയുടെ പരാതിയെത്തുടർന്ന് ഫയൽ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുമാണ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്
സ്വാതി മലൈവാൾ
സ്വാതി മലൈവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതിയുടെ പരാതിയെത്തുടർന്ന് ഫയൽ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുമാണ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്. മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാളിനെ ബൈഭവ് കുമാർ ശാരീരികമായി ആക്രമിച്ചുവെന്നാണ് പരാതി.

സംഭവത്തെ ആം ആദ്മി പാർട്ടി അപലപിച്ചിട്ടുണ്ട്. എന്നാൽ അരവിന്ദ് കെജ്‌രിവാൾ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. ബിജെപി വിഷയത്തെ രാഷ്‌ട്രീയ ആയുധമാക്കി മാറ്റിയത് എഎപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com