"മോദിയല്ല മോദിയുടെ അച്ഛൻ വരെ ഇറങ്ങിപ്പോകേണ്ടിവരും"; പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ

ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർ​​ഗെയെ പ്രകോപിപ്പിച്ചത്
mallikarjun kharge patna speech against pm modi

മല്ലികാർജുൻ ഖാർഗെ

file image

Updated on: 

പട്ന: ബിഹാറിലെ ചടങ്ങിൽ പ്രസം​ഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപ പരാമർശവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ​ഖർ​ഗെ പ്രസം​ഗത്തിൽ പറഞ്ഞത്.

ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർ​​ഗെയെ പ്രകോപിപ്പിച്ചത്. പിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസിൽ നിന്ന് പുറത്താക്കി.

പട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്‍റെ 139-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മല്ലികാർജുൻ ഖർ​ഗെ. ഇതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

logo
Metro Vaartha
www.metrovaartha.com