തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

കഴിഞ്ഞ തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു
mallikarjun kharge rahul gandhi absent from independence day event

മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും

Updated on

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. കഴിഞ്ഞ തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.

കഴിഞ്ഞ തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്ക് പോട്രോകോളിന് വിരുദ്ധമായി അവാസാനത്തിന് തൊട്ടുമുന്‍പുള്ള വരിയില്‍ ഇരിപ്പിടം നല്‍കിയത് വിവാദമായിരുന്നു. ഇത് രാഹുല്‍ ഗാന്ധിയോടുള്ള അനാദരവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പ്രോട്ടോകോള്‍ പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം മുന്‍നിരയിലാണ്. വേദിയില്‍ ഒളിംപ്യന്‍മാരെ ഉള്‍പ്പെടുത്തുന്നതിനായി ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയതെന്നായിരുന്നു അന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതേ തുടർന്നാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com