ബംഗാളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം; ബിജെപിക്കെതിരേ മമത ബാനർജി

ജുഡിഷ്യൽ ഓഫീസർമാരേ ഗ്രാമവാസികൾ തടഞ്ഞുവച്ചു
Mamata Banerjee moves to cancel elections and impose President's rule in Bengal

മമത ബാനർജി

Updated on

മാൾഡ: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപി ഗൂഢാലോചനയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൾഡയിൽ 7 ജുഡിഷ്യൽ ഓഫീസർമാരേ ഗ്രാമവാസികൾ തടഞ്ഞുവച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മമതയുടെ ആരോപണം. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായും അവർ കുറ്റപ്പെടുത്തി.

ബുധനാഴ്ചയെയാണ് ഓഫീസർമാരേ ഗ്രാമവാസികൾ തടഞ്ഞുവച്ചത്. എസ്ഐആറിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി ദേശീയ-സംസ്ഥാന പാതകളും-ഗ്രാമീണ റോഡുകളും സമരക്കാർ ഉപരോധിച്ചു. ഇത് മാൾഡയെ പൂർണമായും സ്തംഭിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com