ഭാര്യയുടെ മുന്നിൽ പെടാതെ ബാൽക്കണിയിലൂടെ രക്ഷപെടാൻ നോക്കി; യുവാവ് 21ാം നിലയിൽ നിന്ന് വീണ് മരിച്ചു

ആറ് മാസമായി ഭാര്യയുമായി പിരിഞ്ഞ് ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം.
Man dies after falling from 21st floor while trying to escape via the balcony to avoid his wife

ഭാര്യയുടെ മുന്നിൽ പെടാതെ ബാൽക്കണിയിലൂടെ രക്ഷപെടാൻ നോക്കി; യുവാവ് 21ാം നിലയിൽ നിന്ന് വീണ് മരിച്ചു

Updated on: 

ന്യൂഡൽഹി: ഭാര്യയുമായുള്ള വഴക്കൊഴിവാക്കാനായി ഫ്ലാറ്റിന്‍റെ ബാൽക്കണി വഴി രക്ഷപെടാൻ ശ്രമിച്ച യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഗ്രേറ്റർ നോയ്ഡയിൽ താമസിച്ചിരുന്ന ഹർഷിത് ലാവനിയ (31)യാണ് മരിച്ചത്. ഗ്രേറ്റർ നോയ്ഡയിലെ 21 നിലയുള്ള കെട്ടിടത്തിലെ ഫ്ലാറ്റിലായിരുന്നു ഹർഷിത് താമസിച്ചിരുന്നത്. 2024ൽ വിവാഹം കഴിഞ്ഞുവെങ്കിലും ആറ് മാസമായി ഭാര്യയുമായി പിരിഞ്ഞ് വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവ ദിവസം ഭാര്യ ഫ്ലാറ്റിന്‍റെ ഡോറിൽ മുട്ടിയപ്പോൾ ഹർഷിത് വാതിൽ തുറക്കാൻ തയാറായില്ല. ഭാര്യയുമായി വഴക്കിടാൻ താത്പര്യമില്ലെന്നായിരുന്നു മറുപടി.

തുടർന്ന് ഭാര്യ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഫ്ലാറ്റിലെ ബാൽക്കണി വഴി താഴത്തെ നിലയിലേക്ക് രക്ഷപെടാൻ ഹർഷിത് ശ്രമിച്ചത്. എന്നാൽ അബദ്ധത്തിൽ കൈ വഴുതി താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് കുറേകാലമായി ഹർഷിത് മാനസിക ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതു വരെയും സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com