പ്രസിഡന്‍റിനെ വധിക്കാൻ ശ്രമമെന്ന് നുണ പോസ്റ്റ്; ദക്ഷിണാഫ്രിക്കയിൽ 38കാരന് 5 വർഷം തടവ്

ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.
ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ  റാമഫോസ
ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസ

ജൊഹാന്നാസ്ബർഗ്: ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസയെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന നുണ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ 38 കാരന് 5 വർഷം തടവ് വിധിച്ച് പ്രാദേശിക കോടതി. എൽറിക്കോ കൈസർ കാസ്പറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

വടക്കൻ കേപ് പ്രവിശ്യയിലെ ചെറു പട്ടണമായ ഡി ആറിൽ മനുഷ്യാവകാശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ അപരിചിതരായ കുറച്ചു പേർ പ്രസിഡന്‍റിനെ വധിക്കാൻ ആസൂത്രണം നടത്തുന്നതായി കണ്ടുവെന്നാണ് എൽറിക്കോ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തത്.

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധ നേടി. ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി എൽറിക്കോയെ ചോദ്യം ചെയ്തപ്പോഴാണ് ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com