മണിപ്പുരിലെ വ‍്യാജമദ‍്യ ദുരന്തം; മരണ സംഖ‍്യ 19 ആയി

സംഭവവുമായി ബന്ധപ്പെട്ട് 9 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
manipur liquor tragedy; death toll increases

മണിപ്പുരിലെ ആശുപത്രിയിൽ നിന്നും

Updated on: 

ഇംഫാൽ: മണിപ്പുരിലെ ചന്ദേൽ ജില്ലയിൽ വ‍്യാജ മദ‍്യം കുടിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 19 ആയി. ചൊവ്വാഴ്ച ഇംഫാലിലെ ആശുപത്രിയിൽ വച്ച് 37കാരൻ മരിച്ചതോടെയാണിത്. സംഭവവുമായി ബന്ധപ്പെട്ട് 9 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു.

റീജിയണൽ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അടക്കം നാലു ആശുപത്രികളിലായി 81 പേർ ചികിത്സയിലാണെന്ന് ആരോഗ‍്യ വകുപ്പ് അറിയിച്ചു. ഇതിൽ 70 പേർ ജനറൽ വാർഡുകളിലും 11 പേർ അത‍്യാഹിത വിഭാഗത്തിലുമാണ്.

813 പേർ ആശുപത്രി വിട്ടതായും 1236 പേർ പരിശോധനയ്ക്ക് വിധേയരായതായും ആരോഗ‍്യ വകുപ്പ് വ‍്യക്തമാക്കി. 5,000 ലിറ്റർ അനധികൃത മദ‍്യമാണ് എക്സൈസ് വകുപ്പ് റെയ്ഡിലൂടെ പിടിച്ചെടുത്തത്. നിലവിലെ സാഹചര‍്യം അധികൃതർ നിരീക്ഷിച്ചു വരുകയാണെന്നും ആവശ‍്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എക്സൈസ് പറഞ്ഞു.

എൽ. ശാന്തി പ്രിയ, തൗദം കൗബ, യുമ്നം ശരത് എന്നിങ്ങനെ മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അനധികൃത മദ‍്യ വിൽപ്പന തടയുന്നതിനായി വിവിധ ജില്ലകളിൽ പരിശോധന നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.