

മണിപ്പുരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരുക്ക്
സേനാപതി: മണിപ്പുരിലെ സേനാപതി ജില്ലയിലുള്ള കാങ്‌പോക്പി തഹസീലിലെ കലൻജാങിൽ ശനിയാഴ്ചയുണ്ടായ അക്രമസംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൗവൈനാമേയി ഗ്രാമത്തിൽനിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. നാഗ വിഭാഗത്തിൽ പെട്ടവരാണ് മരിച്ചവരും പരുക്കേറ്റവരും.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുക്കി വിഭാഗത്തിൽപെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനൈദ്യോഗികമായി പുറത്തുവരുന്ന വിവരം.