മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു, വീടുകൾ‌ക്ക് തീയിട്ടു

വെള്ളിയാഴ്ച രാവിലെ 11.25 ഓടെ സുരക്ഷാ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
manipur violence deaths reported in ukhrul district shootings

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു, വീടുകൾ‌ക്ക് തീയിട്ടു

Freepik.com
Updated on

ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റൂൾ ജില്ലയിലുണ്ടായ വ്യത്യസ്ത വെടിവയ്പ്പുകളിൽ മൂന്ന് മരണം. കുക്കി, തങ്കുൽ നാഗ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിട്ടു.

വെള്ളിയാഴ്ച രാവിലെ 11.25 ഓടെ സുരക്ഷാ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവർ സൈനിക വേഷത്തിനു സമാനമായ വസ്ത്രമാണ് ധരിച്ചിരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com