ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കിനെ സന്ദർശിച്ച് നടി മനീഷ കൊയ്‌രാള

ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും കുടുംബത്തെയും എവറസ്റ്റ് ബേസ് ക്യാംപിൽ പർവതാരോഹണത്തിനായി ക്ഷണിച്ചിട്ടുമുണ്ട് മനീഷ കൊയ്‌രാള.
 ഋഷി സുനാക്കിനൊപ്പം നടി മനീഷ കൊയ്‌രാള
ഋഷി സുനാക്കിനൊപ്പം നടി മനീഷ കൊയ്‌രാള

ന്യൂഡൽഹി: ബോളിവുഡ് താരം മനീഷ കൊയ്‌രാള ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കിനെ സന്ദർശിച്ചു. ബ്രിട്ടനും നേപ്പാളും തമ്മിലുള്ള 100 വർഷത്തെ സൗഹൃദാഘോഷത്തിന്‍റെ ഭാഗമായാണ് മനീഷ കൊയ്‌രാള ബ്രിട്ടനിലെത്തിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ മനീഷ കൊയ്‌രാള സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ആഘോഷിക്കുന്നതിനായി തന്നെ ക്ഷണിച്ചതിന് നന്ദി പറയുന്നതിനൊപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും കുടുംബത്തെയും എവറസ്റ്റ് ബേസ് ക്യാംപിൽ പർവതാരോഹണത്തിനായി ക്ഷണിച്ചിട്ടുമുണ്ട് മനീഷ കൊയ്‌രാള.

താൻ അഭിനയിച്ച ഹീരാമണ്ഡി ദി ഡയമണ്ട് ബസാർ എന്ന സീരിസ് ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷവും താരം പങ്കു വച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com