"പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി"; സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ

ആക്രമണം ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷം പൂർണമായും ഇല്ലാതാക്കിയെന്നത് തെറ്റാണ്.
Manoj sinha over pahalgam attack

മനോജ് സിൻഹ

Updated on

ശ്രീനഗർ: പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. ഭീകരർ വിനോദസഞ്ചാരികളെ ലക്ഷ്യം വയ്ക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതാദ്യമായാണ് പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് സമ്മതിക്കുന്നത്. സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടന്നത് ഒരു തുറന്ന പുൽമേട്ടിലാണ്. അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാനുള്ള സ്ഥലമോ സൗകര്യമോ ഇല്ല. പക്ഷേ ആക്രമണം ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷം പൂർണമായും ഇല്ലാതാക്കിയെന്നത് തെറ്റാണ്. വർഗീയ വിഭജനത്തിനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്.

കശ്മീരിൽ സമാധാനം ഉണ്ടാകണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. വിനോദസഞ്ചാരികൾ ധാരാളമായി കശ്മീരിലേക്കെത്തി. കശ്മീരിന്‍റെ സാമ്പത്തിക മേഖലയ്ക്ക് പാക് ആക്രമണം തിരിച്ചടിയായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com