ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി

സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയുമായി രഹസ‍്യ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് എംഡിഎംകെ സഖ‍്യം വിടാൻ തീരുമാനിച്ചതെന്നാണ് സൂചന
mdmk ends dmk alliance tamil nadu

എം.കെ.സ്റ്റാലിൻ

Updated on

ചെന്നൈ: ഡിഎംകെയുമായി ഉണ്ടായിരുന്ന 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ. നിലവിൽ അധികാരത്തിലുള്ള ടിവികെയുമായി എംഡിഎംകെ സഖ‍്യം ഉണ്ടാക്കിയേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയുമായി രഹസ‍്യ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് എംഡിഎംകെ സഖ‍്യം വിടാൻ തീരുമാനിച്ചതെന്നാണ് സൂചന. പക്ഷേ ഡിഎംകെ ഇത് തള്ളിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിലും എംഡിഎംകെയ്ക്ക് പ്രാതിനിധ‍്യം ലഭിക്കാൻ കാരണം തങ്ങളാണെന്ന് ഡിഎംകെ പറഞ്ഞു. അധികാരം നഷ്ടമായതിനു പിന്നാലെ ഡിഎംകെയ്ക്ക് തിരിച്ചടി തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com