'യുക്രൈൻ സംഘർഷത്തിൽ നിന്ന് വിട്ടു നിൽക്കുക'; പൗരന്മാർക്ക് ഇന്ത്യയുടെ ജാഗ്രതാ മുന്നറിയിപ്പ്

ഒരു വർഷം നീണ്ടു നിൽക്കുന്ന കരാറോടെ നൂറോളം ഇന്ത്യക്കാർ റഷ്യൻ സേനയിൽ ജോലിയിൽ പ്രവേശിച്ചതായി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
Representative Imgage
Representative Imgage

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ നിർബന്ധപൂർവം റഷ്യ സൈന്യത്തിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ യുക്രൈൻ യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇന്ത്യൻ പൗരന്മാരിൽ ചിലർ റഷ്യൻ സേനയെ പിന്തുണയ്ക്കുന്ന തൊഴിലുകൾ സ്വീകരിച്ചതായി നമുക്കറിയാം. അവരെ എത്രയും പെട്ടെന്ന് ഉത്തരവാദിത്തത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനൊപ്പം യുക്രൈൻ പ്രശ്നത്തിൽ നിന്ന് പൗരന്മാർ പരമാവധി മാറി നിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിക്കുന്നു എന്നാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലം വക്താവ് രൺധിർ ജയ്ഷ്വാൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന കരാറോടെ നൂറോളം ഇന്ത്യക്കാർ റഷ്യൻ സേനയിൽ ജോലിയിൽ പ്രവേശിച്ചതായി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. വാഗ്നർ സേനയിൽ ചേരാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com