

മീനാക്ഷി നടരാജന്‍
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നിരസിച്ചതിനെതിരേയാണ് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ നിർദേശിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
നിലവിലെ സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ കോടതിക്ക് ആവില്ല. ഫലപ്രഖ്യാപനം അടക്കം വന്ന സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതിക്ക് കഴിയില്ല. മുൻപ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഹൈക്കോടതിയെയോ തെരഞ്ഞെടുപ്പ് കമ്മിഷനെയോ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.
ക്രമിനൽ കേസുമായി ബന്ധപ്പെട്ട വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. ഇതോടെ മധ്യപ്രദേശിലെ മൂന്ന് ബിജെപി സ്ഥാനാർഥികളെയും വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.