'3 മാസം പോലും തികയ്ക്കുമെന്ന് തോന്നുന്നില്ല'; ടിവികെ സർക്കാരിനെതിരേ വിമർശനവുമായി സ്റ്റാലിൻ

ആദ‍്യത്തെ 6 മാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയതെന്നും സ്റ്റാലിൻ
m.k. stalin against tvk government

എം.കെ. സ്റ്റാലിൻ, വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യുടെ സർക്കാർ മൂന്നു മാസം പോലും തികയ്ക്കുമെന്ന് തോന്നുന്നില്ലെന്ന് ഡിഎംകെ അധ‍്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനങ്ങൾ ഇതിനോടകം തന്നെ ഇക്കാര‍്യം സംസാരിച്ചു തുടങ്ങിയെന്നും പുതിയ സർക്കാരിനെ ആദ‍്യത്തെ 6 മാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയതെന്നും എന്നാൽ നിലവിലെ സാഹചര‍്യം അത് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടിവികെ സർക്കാരിനെതിരേ കടുത്ത അതൃപ്തിയാണ് സ്റ്റാലിൻ രേഖപ്പെടുത്തിയത്. വിജയ് മുഖ‍്യമന്ത്രിയായ ശേഷം സ്റ്റാലിൻ നടത്തുന്ന രണ്ടാമത്തെ പ്രധാന വിമർശനമാണിത്. ടിവികെ അധികാരത്തിലെത്തിയത് സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പിന്തുണയോടെയാണെന്നും ടിവികെയ്ക്ക് ശക്തമായ ഒരു സംഘടനയുടെ ഘടനയില്ലെന്നും നേരത്തെ സ്റ്റാലിൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമർശനം നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com