സമരം തുടങ്ങുന്നതിന് മുൻപേ മോദി പരാജയം സമ്മതിച്ചു; പരിഹാസവുമായി അഭിജീത് ദിപ്കെ

അഭിജീതിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന
abhijeet dipke

അഭിജീത് ദിപ്കെ

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജന്തർ മന്തർ സമരത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി മോദി പരാജയം സമ്മതിച്ചുവെന്ന് അഭിജീത് പരിഹസിച്ചു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് എക്സ് പോസ്റ്റിലൂടെയാണ് അഭിജീത് മോദിക്കെതിരേ ആഞ്ഞടിച്ചത്.

ഡൽഹി അടച്ചിടുന്നതും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതും കരുത്തിന്‍റെ അടയാളമല്ലെന്നും സ്വന്തം ജനങ്ങളെ പേടിക്കുന്ന നേതാവിനെയാണ് കാണിക്കുന്നതെന്നും അഭിജീത് കുറിച്ചു. സമരത്തിന് നേതൃത്വം നൽകാൻ അഭിജീത് ഉടൻ ഡൽഹിയിൽ എത്തിച്ചേരുമെന്നാണ് വിവരം. അതേസമയം അഭിജീതിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിൽ ബാരിക്കേഡുകൾ സജ്ജമാക്കുകയും വൻ തോതിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അഭിജീതിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ സിജെപി എങ്ങനെ പ്രതിരോധിക്കുമെന്നത് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com