ചരിത്ര സംഭവം; വനിത ബില്ലിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച് മോദി

ഈമാസം പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരുമെന്ന് പ്രധാനമന്ത്രി
Modi calls special session of Parliament for Women's Bill

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനായി ഏപ്രിൽ 16,17,18 തീയതികളിൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും മോദി പറഞ്ഞു.

വനിത സംവരണബില്ലിന്‍റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. 40 വർഷത്തിന് ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21 നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2023ൽ ബിൽ അവതരിപ്പിച്ചപ്പോൾ എല്ലാപാർട്ടികളും ഐകകണ്ഠ്യേനയാണ് അതിനെ പിന്തുണച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതി, ധനമന്ത്രി തുടങ്ങിയ ഉന്നതപദവികൾ സ്ത്രീകൾ അലങ്കരിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിന് ഉദാഹരണമാണ് ജൽജീവൻ മിഷന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com