മോദി സർക്കാർ ദുർബലം, ഓഗസ്റ്റിൽ താഴെ വീണേക്കും: ലാലു പ്രസാദ് യാദവ്

ബിഹാർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷിയാണ് ആർജെഡി.
ലാലു പ്രസാദ് യാദവ്
ലാലു പ്രസാദ് യാദവ്
Updated on

പറ്റ്ന: നരേന്ദ്ര മോദി സർക്കാർ ദുർബലമാണെന്നും ഓഗസ്റ്റോടു കൂടി താഴെ വീഴുമെന്നും പ്രവചിച്ച് ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവ്. പാർട്ടിയുടെ 28ാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വി യാദവും ലാലുവിന് ഒപ്പമുണ്ടായിരുന്നു. മോദി സർക്കാർ ഏതു സമയത്തും താഴെ വീഴും പാകത്തിൽ ദുർബലമാണ്.

അത്തരമൊരു സാഹചര്യത്തെ നേരിടാൻ പ്രാപ്തരായിരിക്കണമെന്നും ലാലു പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷിയാണ് ആർജെഡി. മറ്റുള്ളവരേപ്പോലെ നിലപാടുകളിൽ വെള്ളം ചേർത്തിട്ടല്ല വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com