''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മിഠായി കൊടുത്തതിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയും പവൻ ഖേരയും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദർശനത്തിനിടെ അവിടത്തെ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മിഠായി കൊടുത്തതിന് പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി പ്രസന്നവദനനായി മിഠായി വിതരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതു നേതൃത്വമല്ല, നാടകമാണെന്നും രാഹുൽ.

നമ്മളോട് വർക്ക് ഫ്രം ഹോം എടുക്കാൻ പറഞ്ഞിട്ട് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. അവിടെ പോയി ആർക്കോ മിഠായി കൊടുത്തെന്നു കേട്ടപ്പോൾ ആദ്യം തമാശയാണെന്നാണ് കരുതിയതെന്നും, എന്നാൽ, ശരിക്കും ഉണ്ടായതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മോദി - മെലോനി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം.

logo
Metro Vaartha
www.metrovaartha.com