

നരേന്ദ്രമോദി
file photo
ന‍്യൂഡൽഹി: ക്വിറ്റ് ഇന്ത‍്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത സ്വാതന്ത്ര‍്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ ഔദ‍്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുസ്മരണം. ക്വിറ്റ് ഇന്ത‍്യാ സമരത്തിൽ പങ്കെടുത്തവരുടെ ധൈര‍്യം രാജ‍്യത്തെ ഓരോ ഇന്ത‍്യക്കാർക്കും പ്രചോദനമാകുമെന്ന് മോദി പറഞ്ഞു.
1942 ഓഗസ്റ്റ് 9ന് മഹാത്മഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത‍്യാ പ്രസ്ഥാനം രാജ‍്യത്തിന്‍റെ സ്വാതന്ത്ര‍്യസമരത്തിന് പുതിയ ഊർജം നൽകിയെന്നും മോദി കൂട്ടിച്ചേർത്തു. കൊളോണിയൽ ഭരണത്തിൽ നിന്നും മോചനം നേടാനുള്ള ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെ പ്രതിഫലനമായിരുന്നു പ്രസ്ഥാനമെന്നും മോദി പറഞ്ഞു.