താരിഫ് യുദ്ധത്തിനിടെ യുഎസ് വൈസ് പ്രസിഡന്‍റ് ഇന്ത്യയിലേക്ക്; അക്ഷർധാം ക്ഷേത്രം സന്ദർശിക്കും

വ്യാപാരം, താരിഫ്, സുരക്ഷ മുതലായി നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയേക്കും.
Modi-Vance talks on Monday; Vances to visit Akshardham temple

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസും കുടുംബവും

Updated on

ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് തിങ്കളാഴ്ച ഇന്ത്യയിലെത്തും. വാൻസിന്‍റെ പത്നിയും ഇന്ത്യൻ വംശജയുമായ ഉഷയും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനായി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. വ്യാപാരം, താരിഫ്, സുരക്ഷ മുതലായി നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയേക്കും.

നാലു ദിവസം അദ്ദേഹം ഇന്ത്യയിൽ തുടരും. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് വാൻസ് ഇന്ത്യയിലെത്തുന്നത്.

സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം, ആഗ്ര, ജയ്പുർ എന്നിവിടങ്ങളും വാൻസ് സന്ദർശിച്ചേക്കും. കുടുംബത്തിനു പുറമേ പെനഗൺ, സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com