മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് തകൈചി. ഇതാദ്യമായാണ് തകൈചി ഇന്ത്യ സന്ദർശിക്കുന്നത്
Modi's 'little sister' Takaichi; India and Japan strengthen bilateral ties

ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചിയെ കുഞ്ഞുപെങ്ങൾ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് തകൈചി. ഇതാദ്യമായാണ് തകൈചി ഇന്ത്യ സന്ദർശിക്കുന്നത്. പതിനാറാമത് ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മോദി തകൈചിയെ കുഞ്ഞനുജത്തി എന്ന് അഭിസംബോധന ചെയ്തത്. പ്രതിനിധി ചർച്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, പ്രതിരോധം, ഊർജം, സാമ്പത്തിക സുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. എഐ മേഖലയിൽ വിവിധ ജാപ്പനീസ് - ഇന്ത്യൻ കമ്പനികൾ തമ്മിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

പ്രതിരോധ രംഗത്ത് യൂണിക്കോൺ നേവൽ റേഡിയോ ആന്‍റിന സംബന്ധിച്ച കരാറിൽ ഒപ്പു വച്ചു. സമുദ്ര സുരക്ഷ, പ്രതിരോധ സാങ്കേതിക വിദ്യ എന്നിവയ്ക്ക് ഇത് ഊർജമേകും. ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് ഇനീഷ്യേറ്റീവ് വഴി ഇന്ത്യയിൽ 1000 ബയോഗ്യാസ് പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനും ധാരണയായി.

logo
Metro Vaartha
www.metrovaartha.com