അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹൻലാൽ ഉൾപ്പെടെ 10 പേരെ നാമനിർദേശം ചെയ്ത് മോദി

അമിതവണ്ണത്തിനെതിരായ അവബോധത്തിനു പ്രചരണം ആരംഭിക്കുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു
Mohanlal Among 10 Nominated By PM Modi For Campaign Against Obesity
PM Narendra Modifile image
Updated on

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ അവബോധത്തിനും പ്രചാരണത്തിനും തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൻ കി ബാത്തിൽ, അമിതവണ്ണത്തിനെതിരായ അവബോധത്തിനും പ്രചരണം ആരംഭിക്കുമെന്ന് മോദി അറിയിച്ചിരുന്നു.

ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം നൽകുകയാണ് ലക്ഷ്യം. പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, മോഹന്‍ലാൽ എന്നിവരടക്കം വിവിധ മേഖലകളിൽ പ്രമുഖരായ 10 പേരെ മോദി നാമനിർദേശം ചെയ്തിട്ടുണ്ട്.

ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യൻ മനു ഭാകർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ. മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി എന്നിവരാണ് പ്രധാനമന്ത്രി നമാനിർദേശം ചെയ്ത മറ്റുള്ളവർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com