പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി

ജസ്റ്റിസ്മാരായ മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
Motor Vehicle Tax shouldn't be levied if vehicle not used in 'public place': SC

പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി

file image

Updated on

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. 2024 ഡിസംബറിലെ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരേയുള്ള അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഒരു വാഹനം പൊതു ഇടങ്ങളിൽ ഉപയോഗിക്കാത്തതോ പൊതു ഇടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി സൂക്ഷിക്കാത്തതുമായ സാഹചര്യങ്ങളിൽ വാഹന ഉടമ പൊതു വികസനത്തിന്‍റെ ഉപയോക്താവല്ല.

അതു കൊണ്ടു തന്നെ ആ കാലഘട്ടത്തിൽ ഉടമയിൽ നിന്ന് വാഹന നികുതി ചുമത്തേണ്ടതില്ല എന്നാണ് ഓഗസ്റ്റ് 29ന് ബെഞ്ച് പരാമർശിച്ചത്. രാഷ്‌ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ്( ആർഐഎൻഎൽ) അതിന്‍റെ വളപ്പിനുള്ളിലെ ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുന്ന വാഹനത്തിന് നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സർക്കാരിനെ സമീപിച്ചതാണ് കേസിന്‍റെ തുടക്കം. 1963 ലെ ആക്റ്റ് സെക്ഷൻ 3 പ്രകാരമാണ് സ്ഥാപനം സർക്കാരിന് അപേക്ഷ നൽകിയത്. തങ്ങളുടെ സ്ഥാപനത്തിന്‍റെ മതിൽക്കെട്ടിടത്തിനുള്ളിൽ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങളെ വാഹന നികുതിയിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം.

വിഷയം ഹൈക്കോടതിയിലെത്തിയതോടെ സ്ഥാപനത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനോട് കമ്പനിക്ക് നികുതിയിനത്തിൽ 22,71,700 രൂപ തിരിച്ചു നൽകാനും വിധിച്ചു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധിയെ തള്ളി. ഹൈക്കോടതിയും സ്ഥാപനത്തിന് പ്രതികൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് ആർഐഎൻഎൽ സുപ്രീംകോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com