
ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: പ്ലസ്ടുവിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി 25,000 രൂപ വീതം കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 94,000 വിദ്യാർഥികളാണ് പദ്ധതിയുടെ ഉപയോക്താക്കൾ. എല്ലാവർക്കുമായി മൊത്തം 235 കോടി രൂപയാണ് മുഖ്യമന്ത്രി കൈമാറിയിരിക്കുന്നത്. പ്ലസ് ടുവിൽ 75 ശതമാനം നേടി വിജയിച്ചവർക്കായാണ് പദ്ധതി.
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി 15 വിദ്യാർഥികൾക്ക് നേരിട്ട് ലാപ്ടോപ് കൈമാറി. പദ്ധതിയുടെ ഗുണം ലഭിക്കുന്നതിൽ 60 ശതമാനം പേരും പെൺകുട്ടികളാണ്. അടുത്ത വർഷം കൂടുതൽ അഡ്വാൻസ്ഡ് ആയ ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.