
കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച നാഭ എന്ന പെൺ ചീറ്റയാണ് പരുക്കേറ്റതു മൂലം ചത്തത്. 8 വയസ്സായിരുന്നു പ്രായം. വേട്ടയാടുന്നതിന് ഇടയിലായിരിക്കാം നാഭയ്ക്ക് പരുക്കേറ്റതെന്നാണ് നിഗമനം. ഒരാഴ്ചയായി ചീറ്റയെ ദേശീയോദ്യാനത്തിലെ വൈദ്യസംഘം ചികിത്സിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇതോടെ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 26 ആയി. ഇതിൽ 17 എണ്ണം കുഞ്ഞുങ്ങളാണ്. അതു കൂടാതെ ആറ് പെൺചീറ്റകളും 3 ആൺചീറ്റകളുമാണ് അവശേഷിക്കുന്നത്. കുനോയിൽ നിന്ന് ഗാന്ധിസാഗറിലേക്ക് എത്തിച്ച രണ്ട് ചീറ്റകളും ആരോഗ്യത്തോടെ തുടരുന്നു.