India
സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു
കിലുക്കം, മിന്നാരം, ജോണി വാക്കർ, കൌരവര്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്
ചെന്നൈ: സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 70 വയസായിരുന്നു.
കിലുക്കം, മിന്നാരം, ജോണി വാക്കർ, കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രാജാവിന്‍റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
